sex

സെക്‌സിനെ പേടിയോടെ കാണുന്ന ചിലരുണ്ട്. ലൈംഗിക ബന്ധത്തിനിടെയുള്ള വേദനയാണ് ഈ പേടിയുടെ പ്രധാന കാരണം. ലോകത്തെ നാലിൽ മൂന്ന് സ്ത്രീകളും ജീവിതത്തിൽ ഒരിക്കലെങ്കിലും 'ഡിസ്പാരേനിയ'യിലൂടെ(ലൈംഗിക ബന്ധത്തിനിടെയോ അതിന് ശേഷമോ ഉള്ള ജനനേന്ദ്രിയ വേദന) കടന്നുപോയിട്ടുണ്ടാകുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്.

ഇത് എല്ലാ പ്രായത്തിലുള്ളവരെയും ബാധിക്കുന്നു. താരതമ്യേന സ്ത്രീകൾക്കാണ് ലൈംഗിക ബന്ധത്തിനിടയിൽ കൂടുതലായി വേദന അനുഭവപ്പെടുന്നത്. അടിസ്ഥാനപരമായ മെഡിക്കൽ അവസ്ഥകളോ, അണുബാധകൾ പോലുള്ള ഘടകങ്ങളുമാണ് ഈ വേദനയുടെ കാരണം.

യോനിയിലെ വരൾച്ച, ലൂബ്രിക്കേഷന്റെ അഭാവം, മൂത്രനാളിയിലെയും യോനിയിലെയും അണുബാധ അല്ലെങ്കിൽ ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, എൻഡോമെട്രിയോസിസ് അലർജി എന്നിവയെല്ലാം വേദനയ്ക്ക് കാരണമായേക്കാം.

ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇറുകിയതും കോട്ടൺ അല്ലാത്തതുമായ അടിവസ്ത്രം ഉപയോഗിക്കരുത്, യോനി ശുചിത്വം പാലിക്കുക, കോണ്ടം പോലുള്ള ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നതുവഴി അണുബാധയേയും അകറ്റാം. പ്രശ്‌നം മാറുന്നില്ലെങ്കിൽ ഏത്രയും പെട്ടെന്ന് ഗൈനക്കോളജിസ്റ്റിനെ സമീപിക്കുക.