ponnan-shmeer-arrest

കോഴിക്കോട്: മവേലി എക്സ്പ്രസിൽ മർദനമേറ്റ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി പൊന്നന്‍ ഷമീറിനെ(40) പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ കുറ്റത്തിനാണ് അറസ്റ്റ്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് .

മദ്യലഹരിയിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ എ എസ് ഐ എം സി പ്രമോദ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മര്‍ദനത്തിനിരയായ ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. പുറത്തുവന്ന വീഡിയോ ദൃശ്യവും വടകര സ്‌റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചതിന് ശേഷമാണ് ഇയാളെ പൊലീസ് തിരിച്ചറിഞ്ഞത്.

പൊന്നൻ ഷമീർ അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും പൊലീസ് വ്യക്തമാക്കി.