sreedharan-pillai

പനാജി: കഴിഞ്ഞ ദിവസം അന്തരിച്ച അഡ്വ. അയ്യപ്പൻപിള്ളയെ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള അനുസ്‌മരിച്ചു. സംശുദ്ധ പൊതുപ്രവർത്തനത്തിലും മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിലും കേരളം കണ്ട മികച്ച മാതൃകയായിരുന്നു അഡ്വ.കെ. അയ്യപ്പൻപിള്ള.

സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ തീഷ്‌ണമായ അനുഭവങ്ങളിലൂടെ വളർന്നു വന്നതായിരുന്നു അദ്ദേഹത്തിലെ ജനസേവകൻ. ഇന്ത്യൻ അഭിഭാഷക രംഗത്തെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു അദ്ദേഹം. ദീർഷകാലം സഹ്രവർത്തകനായിരുന്ന അദ്ദേഹം ഒരു നിഷ്‌കാമകർമിയെ പോലെ എന്നും എനിക്കൊരു വഴികാട്ടിയായിരുന്നു.

തിരുവനന്തപുരം നഗരത്തിന്റെ സായംസന്ധ്യകളിൽ എല്ലാ ക്രിയാത്മക ഒത്തുചേരലുകളിലും അയ്യപ്പൻപ്പിള്ളയുടെ നിറസാന്നിദ്ധ്യമുണ്ടാവാറുണ്ട്. ഏറ്റവും ഒടുവിലായി ഞാൻ തിരുവനന്തപുരം സന്ദർശിച്ച സമയത്ത് അദ്ദേഹത്തിന്റെ വീട്ടിൽ പോയി അനുഗ്രഹം തേടിയിരുന്നു. നന്മയുടെ പ്രകാശഗോപുരമായ അയ്യപ്പൻപിള്ള സാറിന്റെ വേർപാടിൽ അനുശോചിക്കുകയും അന്ത്യാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു.