omicron

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിലെ ഉദയപൂർ സ്വദേശിയായ 73 കാരനാണ് മരണപ്പെട്ടത്.

ഡിസംബർ 15നാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവായത്. തു‌‌ടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽ ഒമിക്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. ഡിസംബർ 25 നാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇതിന് പിന്നാലെ ഡിസംബർ 31 പുലർച്ചെ 3.30ന് മരണപ്പെടുകയായിരുന്നു. ഇയാൾക്ക് പ്രമേഹം, ഹൈപ്പർടെൻഷൻ തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നു.

രണ്ട് ഡോസ് വാക്സിനുകളും എടുത്ത ഇയാൾക്ക് കാര്യമായ യാത്ര ചരിത്രമോ സമ്പർക്കമോയില്ല. ഇന്ത്യയിൽ 2,135 ഒമിക്രോൺ കേസുകളുണ്ട്. ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ 653 കേസുകളും ഡൽഹിയിൽ 464 കേസുകളുമാണ്.