
കാറ്റിപെറി എന്ന പോപ് ഗായികയുടെ ഫാഷൻ സെൻസിനെ ലോകം മുഴുവൻ ശ്രദ്ധിക്കാറുണ്ട്. ഓരോ വേദികളിലും വ്യത്യസ്തമായ എന്തെങ്കിലുമൊരു സർപ്രൈസ് ആരാധകർക്കായി അവർ കാത്തു സൂക്ഷിക്കാറുണ്ട്. അടുത്തിടെ നടന്ന പ്ലേ ലൈസ് വേഗസ് പരിപാടിക്കിടിയിൽ കാറ്റി പെറി ധരിച്ച വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
ആറ് വേഷങ്ങളിലാണ് അവർ സദസിന് മുന്നിലെത്തിയത്. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം ടിന്നുകൾ കൊണ്ട് മാറിടം മറച്ച ലുക്കായിരുന്നു. സംഗതി വളരെ പെട്ടെന്നാണ് വൈറലായത്. മറ്റൊരു പിങ്ക് നിറത്തിലുള്ള ഗൗണും ആരാധക ശ്രദ്ധ പിടിച്ചു പറ്റി. അതിന്റെ താഴെ ഭാഗത്തായി മഴവിൽ നിറത്തിൽ തൂവലുകൾ തുന്നിപ്പിടിപ്പിച്ച ഡിസൈനായിരുന്നു.

ഇവയെ കൂടാതെ, ലാറ്റെക്‌സ് ബോഡിസ്യൂട്ട്, മഷ്‌റൂം ക്യാപ്, ഫ്രിഞ്ചെഡ് പാന്റ്, ചുവന്ന ടോയ്‌ലറ്റ് ടിഷ്യൂ തുന്നിച്ചേർത്തുണ്ടാക്കിയ വസ്ത്രം എന്നിവയും കാറ്റി പെറി വേദിയിൽ അവതരിപ്പിച്ചു. എന്തായാലും സംഗതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണെന്ന് പറഞ്ഞാൽ മതിയല്ലോ.