terrorists-killed

ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്നലെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റമുട്ടലിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഭീകരരിൽ എം4 അസാൾട്ട് റൈഫിൾ ഉൾപ്പെടെ നിന്ന് ആയുധങ്ങളും കണ്ടെടുത്തെന്ന് കാശ്മീർ പൊലീസ് വ്യക്തമാക്കി. അഞ്ച് ദിവസത്തിനിടെ ജമ്മു കാശ്മീരിലുണ്ടായ അഞ്ചാമത്തെ ഏറ്റുമുട്ടലാണ് ഇത്. നേരത്തെ നടന്ന ഏട്ടുമുട്ടലുകളിലായി സുരക്ഷാ സേന 5 ഭീകരരെ വധിച്ചിരുന്നു.