ദിലീപ് നാദിർഷാ കൂട്ട്‌കെട്ടിൽ അടുത്തിടെ ഒടിടിയിൽ റിലീസ് ചെയ്ത കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പ്രിയ താരങ്ങൾ. അഭിമുഖത്തിന് ഇടയിൽ തനിക്ക് നേരെ ഉണ്ടാവുന്ന വിമർശനങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ ദിലീപ്. നമ്മളേക്കാളും വലിയ ആളുകളെ നോക്കുമ്പോൾ അവരെ കല്ലെറിയുന്നതിന്റെ ഒരു അംശം പോലും നമുക്കില്ല. എന്തേലും ഉള്ള സ്ഥലത്തെ കല്ലെറിയുകയുള്ളു. ഇതൊക്കെ പോയി എടുക്കാൻ നിന്നാലെ നമ്മളുടേതാവു എന്ന് വിമർശിക്കുന്നവർക്കുള്ള മറുപടിയായി ദിലീപ് പ്രതികരിക്കുന്നു.
ഞാൻ എന്താണ് എന്നുള്ളത് കേരളത്തിലെ മലയാളി പ്രേക്ഷകർക്ക് നന്നായി അറിയാം. അവർ ഉണ്ടാക്കിയതാണ് നമ്മളെ. അമ്പലപറമ്പിലും, പള്ളിപറമ്പിലും മിമിക്രിയും ഗാനമേളയും ചെയ്താണ് സിനിമയിൽ വന്നത്. ഈ സ്ഥാനവും അവസരവും തന്നത് അവരാണ്. ദൈവത്തിൽ വിശ്വസിക്കുന്നുണ്ട്, ഇതാണ് നമ്മളുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
