dog

വാഷിംഗ്‌ടൺ: അമേരിക്കയിലെ ന്യൂ ഹാംസ്ഫിയറില് 'ടിന്‍സ്ലി' എന്ന നായ രക്ഷപ്പെടുത്തിയത് ഉടമയടക്കം മൂന്ന് പേരുടെ ജീവൻ. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

തിങ്കളാഴ്ച വൈകിട്ടോടെ നായയുടെ ഉടമ സഞ്ചരിച്ചിരുന്ന കാർ വെര്‍മോണ്ടിലെ സ്റ്റേറ്റ് ലൈനിന് കുറുകെയുള്ള ഒരു ഹൈവേ ജംഗ്ഷന് സമീപം അപകടത്തിൽപെടുകയായിരുന്നു. സംഭവത്തിന് സാക്ഷിയായ ടിന്‍സ്ലി അപകട സ്ഥലത്തേക്ക് പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചാണ് മൂന്നുപേരുടെ ജീവൻ രക്ഷിച്ചത്.

നായ ഞങ്ങളോട് പിന്‍തുടരാന്‍ ആവശ്യപ്പെടുകയാണെന്ന് ഞങ്ങള്‍ക്ക് മനസിലായി. അപകടം നടന്നിടത്തെത്തി നായ താഴേക്ക് നോക്കി നിന്നുവെന്നും ന്യൂ ഹാംഷെയര്‍ സ്റ്റേറ്റ് പൊലീസിലെ ലെഫ്റ്റനന്റ് ഡാനിയല്‍ ബാല്‍ദസാരെ മാദ്ധ്യമങ്ങളോട് പറഞ്ഞു.