
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടർന്ന് വാഹനം പൂര്‍ണമായി കത്തിനശിച്ചു. ഇന്ന് വൈകിട്ട് നാലരയോടെ വൈറ്റിലയിലാണ് സംഭവം. അപകടത്തില്‍ ആളപായമില്ല.
ഓടിക്കൊണ്ടിരുന്ന മാരുതി 800 കാറിനാണ് തീപിടിച്ചത്. അരമണിക്കൂറോളം വൈകിയാണ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയത്. വാഹനത്തിന് തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ യാത്രക്കാര്‍ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. വൈറ്റില മേല്‍പ്പാലത്തിന് താഴെയാണ് അപകടം. കാലപ്പഴക്കമുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തീപിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.