അരുമാനൂർ:ശ്രീനാരായണ ഗുരുദേവൻ ബാലാലയ പ്രതിഷ്ഠ നടത്തിയ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിലെ 88-ാം വാർഷിക ഉത്സവം ജനുവരി 28ന് കൊടിയേറും. ഫെബ്രുവരി 6ന് ആറാട്ടോടെ സമാപിക്കും.

കൊടിയേറ്റ് 28ന് രാവിലെ 9.30ന് ക്ഷേത്രം തന്ത്രി ആറമ്പാടി വാസുദേവ പട്ടേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.10ന് പൊങ്കാല നിവേദ്യം. വൈകിട്ട് 6ന്എം.വിൻസെന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും.പൂവാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ്,അംഗങ്ങളായ അില അനിൽകുമാർ,ശ്രീകുമാരി എന്നിവർ സംസാരിക്കും. 6.40ന് താലപ്പൊലി ഘോഷയാത്ര. രാത്രി7.30ന് ത്രീമെൻ ആർമി ഷോ.9ന് ട്രാക്സ് ഗാനമേള. 29ന് രാത്രി 8ന് കായംകുളം സപര്യയുടെ നാടകം 'ദൈവത്തിന്റെ പുസ്തകം'.30ന് ഉച്ചയ്ക്ക് 2ന് ഉത്സവബലി.വൈകിട്ട‌് 6.40ന് നൃത്തനൃത്യങ്ങൾ (പാർവതിയും സംഘവും). രാത്രി 8ന്കഥാപ്രസംഗവും നാടൻ പാട്ടും മധുരമീനാക്ഷി അമ്മ.31ന് വൈകിട്ട‌് 6ന് കേരളകൗമുദി ഡെപ്യൂട്ട‌ി എഡിറ്റർ കെ.പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കലാ സാംസ്കാരിക സമ്മേളനം നെയ്യാറ്റിൻകര നഗരസഭ വികസന സമിതി ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്യും. പാറശ്ശാല ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ സമിതി ചെയർ‌മാൻ എസ്.ആര്യദേവൻ,ഡോ.ഇന്ദുചൂഢൻ എന്നിവർ സംസാരിക്കും.രാത്രി 8ന് ദൃശ്യവേദിയുടെ കളിയാട്ടകാലം.ഫെബ്രുവരി ഒന്നിന് രാത്രി 8ന് ദേവാമൃത സംഗീത സന്ധ്യ.രണ്ടിന് വൈകിട്ട് ക‌വി സമ്മേളനം കേരളകൗമുദി സ്പെഷ്യൽ എഡിറ്റർ മഞ്ചു വെള്ളായണി ഉദ്ഘാടനം ചെയ്യും.കാര്യവട്ടം ശ്രീകണ്ഠൻ നായർ,ഹരിദാസ് ബാലകൃഷ്ണൻ,പ്രവീൺലാൽ,കാവ്യ എസ്.ബിജു എന്നിവർ പങ്കെടുക്കും. രാത്രി 8ന് കായംകുളം കെ.പി.എ.സിയുടെ നാടകം 'മരത്തൺ 1892'.

ശ്രീനാരായണ ധർമ്മ പ്രചാരണ സമ്മേളനം ഫെബ്രുവരി മൂന്നിന് വൈകിട്ട് 6ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ് അദ്ധ്യക്ഷത വഹിക്കും. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ റൈറ്റ് റവ. മോൺ വി.ക്രിസ്തുദാസ്,പൂവാർ ചീഫ് ഇമാം ഷഫീക്ക് ബാഹുവി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പി.ആർ.ഒ

സുനിൽ അരുമാനൂർ എന്നിവർ സംസാരിക്കും. നാലിന് രാത്രി 8ന് സിനിമാ താരങ്ങളായ സ്വാസികയും

കൃഷ്ണപ്രഭയും നയിക്കുന്ന നൃത്തനിശ. അഞ്ചിന് രാത്രി 8ന് ലതാ മുരളിയുടെ നൃത്ത സന്ധ്യ.10ന് പള്ളിവേട്ട. ആറിന് രാവിലെ 8ന് നേർച്ചക്കാവടി.ഉച്ചയ്ക്ക് 2ന് ഓട്ടൻതുള്ളൽ.വൈകിട്ട് 4ന് ആറാട്ടിന് എഴുന്നള്ളിപ്പ്.തുടർന്ന് ആറാട്ട്,കൊടിയിറക്ക്. ദിവസവും ഉച്ചയ്ക്ക് 12.30ന് അന്നദാനവും,2 മുതൽ 9 വരെ ഉത്സവ ദിവസങ്ങളിൽ ഹാലാസ്യ മാഹാത്മ്യ പാരായണവും ഉണ്ടായിരിക്കും.

.