v

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് 200 രൂപ പിഴ ഈടാക്കുമെന്ന് മന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു. കൊവിഡ് മൂന്നാം തരംഗത്തിന്റെ സാദ്ധ്യത മുന്നിൽ കണ്ട് സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള തയാറെടുപ്പുകൾ തുടങ്ങിയെന്നും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.