kk

സീതപ്പഴം, ആത്തപ്പഴം എന്നെല്ലാം അറിയപ്പെടുന്ന കസ്റ്റർഡ് ആപ്പിൾ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. നിരവധി വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, എ, ബി 6 പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, സോഡിയം തുടങ്ങിയവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ആന്റി ഓക്സിഡന്റുകൾ സീതപഴത്തിലുണ്ട്. ചർമത്തിന്റെയും തലമുടിയുടെയും കണ്ണിന്റെയും ആരോഗ്യം നിലനിറുത്താൻ ഏറെ നല്ലതാണ്. തലച്ചോറിലെ ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളെ പുനർ സൃഷ്ടിക്കുന്നതിൽ വളരെ വലിയ പങ്കുവഹിക്കുന്നതിനാൽ മാനസികാവസ്ഥയെ മികച്ചതാക്കാൻ സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തെ തടയുന്നതിനും ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും സീതപ്പഴത്തിനാകും. നമ്മുടെ നാട്ടിൽ ഏറ്റവും അധികം ലഭിക്കുന്ന ഒരു സീസണൽ ഫലമായ സീതപ്പഴം പ്രമേഹ രോഗികൾക്ക് പേടികൂടാതെ കഴിക്കാനാകും. മാംഗനീസും വൈറ്റമിൻ സിയും ധാരാളമുള്ളതിനാൽ സീതപ്പഴം ഹൃദയാരോഗ്യവും രക്തചംക്രമണവും മെച്ചപ്പെടുത്തുവാൻ സഹായിക്കും. സീതപ്പഴത്തിൽ അയൺ ഉൾപ്പെട്ടിട്ടുള്ളതിനാൽ ക്ഷീണമകറ്റാനും ഫെർട്ടിലിറ്റി മെച്ചപ്പെടുത്താനും സഹായിക്കും.