
മൂഡബിദ്രി : സ്വരാജ് മൈതാനത്ത് നടക്കുന്ന 81-ാമത് ആൾ ഇന്ത്യ ഇന്റർ വാഴ്സിറ്റി അത്‌ലിറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആദ്യ മലയാളി മെഡലിന് ഉടമയായി എം.ജി യൂണിവേഴ്സിറ്റിയുടെ ആകാശ് എം.വർഗീസ് . നന്നലെ നടന്ന പുരുഷ വിഭാഗം ട്രിപ്പിൾജമ്പിൽ വെങ്കല മെഡലാണ് ആകാശ് നേടിയത്. 15.49 മീറ്ററാണ് ആകാശ് ചാടിക്കടന്ന ദൂരം.15.84 മീറ്റർ താണ്ടിയ യൂണിവേഴ്സിറ്റി ഒഫ് മുംബയ്‌യുടെ കൃഷ്ണ സിംഗിനാണ് സ്വർണം.ഭാരതിദാസൻ യൂണിവേഴ്സിറ്റിയുടെ സെൽവപ്രഭു 15.73 മീറ്റർ ചാടി വെള്ളി നേടി.