kk

90 ഡേ ഫിയാൻസ് എന്ന യു.എസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സ്റ്റെഫാനി മാറ്റോ. എന്നാൽ താരം അടുത്തിടെ വാർത്തകളിൽ ഇടം നേടിയത് മറ്റൊരു കാരണത്താലാണ്. തന്റെ അധോവായു കുപ്പിയിലാക്കി വിൽക്കാനുള്ള ശ്രമമാണ് സ്റ്റെഫാനിയെ വീണ്ടും ചർച്ചാ വിഷയമാക്കിയത്. അധോവായു വിറ്റ് സ്റ്റെഫാനി ഓരോ ആഴ്ചയും സമ്പാദിക്കുന്നത് 50,000 ഡോളറിലധികമാണ്. അതായത് ഏകദേശം 38 ലക്ഷം രൂപ വരെ.

എന്നാൽ അധോവായു വിൽക്കുന്നതിൽ നിന്ന് പിൻവാങ്ങുകയാണ് സ്റ്റെഫാനി. 31 വയസ്സുള്ള കണക്ടികട്ട് സ്വദേശിയായ സ്‌റ്റെഫാനിയ്ക്ക് അടുത്തിടെ നെഞ്ചുവേദന ഉണ്ടായതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ശക്തമായ ഞെഞ്ചുവേദന മൂലം പുളഞ്ഞ സ്‌റ്റെഫാനിയ്ക്ക് ഹൃദയാഘാതം ആണെന്നാണ് ആദ്യം കരുതിയതെങ്കിലും പരിശോധനയിൽ വ്യക്തമായത് മറ്റൊന്നാണ്. മികച്ച അധോവായു ലഭിക്കാനായി തുടർച്ചയായി ബീൻസ്, മുട്ട, വാഴപ്പഴ പ്രോട്ടീൻ ഷെയ്ക്കുകൾ കഴിച്ചതും ഒരു മനുഷ്യന് സ്വാഭാവികമായി ഉണ്ടാകുന്നതിൽ കൂടുതൽ അധോവായു ഉണ്ടാക്കാൻ ശ്രമിച്ചതുമാണ് വില്ലനായത്.

അസ്വസ്ഥത ഉണ്ടായ ദിവസം താൻ ഏകദേശം മൂന്ന് പ്രോട്ടീൻ ഷേക്കുകളും ഒരു വലിയ പാത്രത്തിൽ ബ്ലാക്ക് ബീൻ സൂപ്പും കഴിച്ചിരുന്നു എന്നും സ്റ്റെഫാനി വ്യക്തമാക്കിയതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. .

എന്റെ ഭക്ഷണക്രമം മാറ്റാനും അധോവായു കൂടുതലായുണ്ടാകുന്ന ഭക്ഷണം ഒഴിവാക്കാനും അവർ ആവശ്യപ്പെട്ടു. ഇത് എന്റെ ബിസിനസ്സ് തന്നെ അവസാനിപ്പിച്ചുവെന്നും സ്റ്റെഫാനി പറയുന്നു.

അധോവായു ചെറിയ ജാറിലാക്കിയ ശേഷം റോസാപ്പൂവിന്റെ ദളങ്ങളും ചേർത്താണ് സ്റ്റെഫാനി വിറ്റിരുന്നത്. . ഓരോ ഉപഭോക്താവിനും വ്യക്തിഗത കുറിപ്പും ഇതിനൊപ്പം ഉണ്ടായിരിക്കും. . പൂവിന്റെ ഇതളുകൾ സുഗന്ധം ആഗിരണം ചെയ്യുകയും കീഴ്ശ്വാസം 'കൂടുതൽ നീണ്ടുനിൽക്കുകയും' ചെയ്യുന്നുവെന്ന് സ്റ്റെഫാനി പറയുന്നു.

View this post on Instagram

A post shared by Stephanie Matto (@stepankamatto)

'ഇന്റർനെറ്റിലെ അധോവായു രാജ്ഞി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലഷ് ബൊട്ടാനിസ്റ്റ് എന്ന് പേരുള്ള സ്ത്രീയും ഇങ്ങനെ അധോവായു വിറ്റ് ലക്ഷങ്ങൾ നേടുന്ന വ്യക്തിയാണ്. ഇതുവരെ ലഷ് ഈ രീതിയിൽ നേടിയ പണം ഏകദേശം 18.5 ലക്ഷം രൂപ നേടിയിട്ടുണ്ട്.