തിരുവനന്തപുരം : ജില്ലാ ഒളിമ്പിക്സിന്റെ ഭാഗമായുള്ള ഫുട്ബാൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ജില്ലയിലെ പ്രമുഖ ടീമുകൾ ഇന്ന് മത്സരത്തിന് ഇറങ്ങും. ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായുള്ള ബാഡ്മിൻറൺ ,ടെന്നീസ് ,വുഷു മത്സരങ്ങൾ ഇന്നും തുടരും . കഴിഞ്ഞദിവസം നടന്ന പുരുഷന്മാരുടെയും വനിതകളുടെയും റഗ്ബി മത്സരങ്ങളിൽ ആസ്ട്ര റഗ്ബി ക്ലബ്ബ് വിജയികളായി.
ജില്ലാ ഒളിമ്പിക് ഗെയിംസ് ജയിക്കുന്നവരാണ് ഫെബ്രുവരി 15 മുതൽ നടക്കുന്ന സംസ്ഥാന ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുക.