kk

ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി എം.എം. മണി. സി.പി.എമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവില്ലെന്നും മരിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണെന്നും മണി പ്രതികരിച്ചു. ഇടുക്കിയില്‍ നടന്ന സി.പി.എം പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.എം. മണി.

.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കിയെ ദ്രോഹിച്ച ആളാണ് പി.ടി. തോമസ്. അതൊന്നും മറക്കാന്‍ പറ്റില്ല. മരിച്ചുകഴിയുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് മര്യാദയുടെ കാര്യമാണെന്നും എം.എം. മണി പറഞ്ഞു.ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസും ചേര്‍ന്നാണ് തന്റെ പേരില്‍ കള്ളക്കേസെടുത്തത്. എന്നിട്ടിപ്പോള്‍ പുണ്യവാളനാണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കില്ലെന്നും എം.എം. മണി പറഞ്ഞു.