police

പത്തനംതിട്ട: എരുമേലിയിൽ മദ്യപിച്ച് ജോലി ചെയ്ത സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. ഏറ്റുമാനൂർ സ്‌റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ശ്രീനാഥിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

എഎസ്‌ഐ ശ്രീനാഥ് മദ്യപിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോട്ടയം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവം.