
ആദൂർ: പൊവ്വലിലെ ഡോ. മുസ്തഫയുടെ വീട്ടുമുറ്റത്ത് ഉണങ്ങാനിട്ട പതിനായിരം രൂപയുടെ അടയ്ക്കകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുഖ്യപ്രതിയെ തിരയുന്നു. അമ്മങ്കോട് ലക്ഷംവീട് കോളനിയിലെ അബൂബക്കർ സിയാദി(19)നെയാണ് എസ്.ഐ. രത്നാകരൻ പെരുമ്പളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 31 ന് രാവിലെ രണ്ട് ചാക്ക് അടക്ക ചെർക്കളയിലെ കടയിൽ വിൽപ്പന നടത്തിയതായി കണ്ടെത്തിയിരുന്നു. സംശയം തോന്നി സിയാദിനെ ചോദ്യം ചെയ്തോടെയാണ് മോഷണം തെളിഞ്ഞത്.