
കാൻബെറ: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ആസ്ട്രേലിയ. ജോക്കോവിച്ചിനെ മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞു. കൊവിഡ് വാക്സിൻ എടുക്കാതെ എത്തിയതിനാണ് നടപടി. ആസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
മെൽബൺ സ്ഥിതി ചെയ്യുന്ന ആസ്ടേലിയയിലെ വിക്ടോറിയ സ്റ്റേറ്റിൽ കായിക താരങ്ങൾക്ക് വാക്സിൻ നിർബന്ധമാക്കിയിരിക്കുകയാണ്. നിയമം എല്ലാവർക്കും ബാധകമാണെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
ജോക്കോവിച്ചിനെ ഇന്ന് സെർബിയയിലേക്ക് മടക്കി അയക്കുമെന്നാണ് റിപ്പോർട്ടുകൾ. അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. താൻ വാക്സിനെ എതിർക്കുന്നയാളാണെന്ന് കഴിഞ്ഞവർഷം ജോക്കോവിച്ച് പറഞ്ഞിരുന്നു.