rahul-gandhi

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത ആഴ്ച ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുമെത്ത് റിപ്പോർട്ടുകൾ. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി പെട്ടെന്ന് തിരിച്ചുവരുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 29 നാണ് രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് പോയത്. പുതുവത്സരം ആഘോഷിക്കാനാണ് രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് പോയതെന്ന് ബി ജെ പി പരിഹസിച്ചിരുന്നു. സ്വകാര്യ ആവശ്യത്തിനായിട്ടാണ് രാഹുൽ ഇറ്റലിയിലേക്ക് പോയതെന്നും, ആരും അനാവശ്യമായി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചിരുന്നു.


യൂറോപ്പിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിന് ഇടയിലാണ് രാഹുലിന്റെ ഇറ്റലി സന്ദർശനമെന്നതും വിമർശനങ്ങൾക്ക് കാരണമായി. മാസങ്ങൾക്ക് മുൻപ് രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് പോയിരുന്നു. 2019ൽ മഹാരാഷ്ട്ര, ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പുകൾക്ക് മുൻപ് രാഹുൽ ഗാന്ധി ബാങ്കോക്കിലേക്ക് പോയിരുന്നു.