air-india

അമൃത്‌സർ: ഇറ്റലിയിൽ നിന്നും അമൃത്‌സറിലെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയെത്തിയ വിമാനത്തിൽ ആകെ 179 യാത്രക്കാരാണുണ്ടായിരുന്നത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആർടിപിസിആർ അടക്കമുള്ള ടെസ്റ്റുകൾ നടത്തിയാണ് യാത്രാക്കാരെ വിമാനത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇത്രയധികം ആളുകൾക്ക് എങ്ങനെ ഒരുമിച്ച് കൊവിഡ് ബാധിച്ചുവെന്നതിൽ വ്യക്തതയില്ല. രോഗം സ്ഥീരികരിച്ചവരെ വിമാനാത്താവളത്തിൽ നിന്നും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.