
മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും മലയാളം സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറുമായിരുന്ന കെ. ജയകുമാർ ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നു.
അച്ഛ നും ചലച്ചിത്ര സംവിധായകനായ എം. കൃഷ്ണൻ നായർ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളെ ചരിത്രപരമായി രേഖപ്പെടുത്തുന്ന ഡോക്യുമെന്ററിയ്ക്ക് മെരിലാന്റ് സ്റ്റുഡിയോയിൽ തുടക്കം കുറിച്ചു.ശ്രീകുമാരൻ തമ്പി, മധു എന്നിവർ എം. കൃഷ്ണൻ നായരെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്ന ദൃശ്യങ്ങളോടെയാണ് ചിത്രീകരണം ആരംഭിച്ച ഡോക്യുമെന്ററി ചലച്ചിത്ര അക്കാഡമിയാണ് നിർമിക്കുന്നത്.കൃഷ്ണൻ നായരുടെ ശിഷ്യനും സംവിധായകനുമായ കെ. രഘുനാഥ് ദീപം തെളിച്ചു.കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോ. ട്രഷറർ ബി. രാകേഷ്, മെരിലാന്റ് സ്റ്റുഡിയോ ട്രസ്റ്റ് അംഗങ്ങളായ കാർത്തികേയൻ, മുരുകൻ, ചലച്ചിത്ര അക്കാദമി പ്രോഗ്രാം മാനേജർ വിമൽ കുമാർവി.പി, കേരള ലളിതകലാ അക്കാമി നിർവാഹക സമിതി അംഗം കാരയ്ക്കാ മണ്ഡപം വിജയകുമാർ, ഡോക്യുമെന്ററി ഛായാഗ്രാഹകൻ പുഷ്പൻ ദിവാകരൻ എന്നിവർ പങ്കെടുത്തു.ജെ.സി ഡാനിയേൽ അവാർഡ് ജേതാക്കളുടെ സംഭാവനകളെക്കുറിച്ച് ഡോക്യുമെന്ററി നിർമ്മിക്കുന്ന ചലച്ചിത്ര അക്കാഡമിയുടെ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭമെന്ന് സെക്രട്ടറി സി. അജോയ് അറിയിച്ചു.