പ്രശസ്‌ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ ആഫ്രിക്കൻ വൈൽഡ് ലൈഫ് സഫാരിക്കിടെ കണ്ട മനോഹരമായ കാഴ്‌ചകളുടെ ആറാം ഭാഗമാണ് ഇന്നത്തെ എപ്പിസോഡിൽ.
ആഫ്രിക്കയിലെ ഏറ്റവും പ്രശസ്‌തവും പ്രധാനപ്പെട്ടതുമായ വന്യജീവി സംരക്ഷണ മേഖലകളിലൊന്നാണ് മസായ് മാര. മൃഗങ്ങളുടെ പറുദീസയായ ഇവിടെ മസായി സമൂഹം മൃഗങ്ങളെ പേടിയില്ലാതെ കാടുകളിൽ താമസിക്കുന്നു. അവരുടെ അടുത്തേക്കാണ് ഇന്നത്തെ യാത്ര.

കടും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച് നല്ല ഉയരം കൂടിയ മനുഷ്യർ. വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും കൊണ്ട് സമ്പന്നമാണ് അവരുടെ ജീവിതം. മൃഗങ്ങളെ വേട്ടയാടുന്ന മസായികൾ സിംഹ വേട്ടയ്‌ക്ക് പേര് കേട്ടവരാണ്. മസായി മനുഷ്യരുടെ സിംഹ വേട്ട അവരുടെ കരുത്തിന്റെയും ധീരതയുടെയും പ്രതീകമാണ്.
ആചാരത്തിലും രൂപത്തിലും വ്യത്യസ്‌തരാണെങ്കിലും മസായി മനുഷ്യർ സ്നേഹമുള്ളവരും അതിഥികളെയും അപരിചിതരെയും സ്വീകരിക്കുന്നതിൽ തല്‍പരരും ആണ്. മസായി സമൂഹത്തിന്റെ വിശേഷങ്ങളുമായി എത്തുന്ന ഈ എപ്പിസോഡ് നിങ്ങൾക്ക് പുതിയൊരു അനുഭവമാകും