
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി വീണ്ടും അമേരിക്കയ്‌ക്ക് പോകും. ജനുവരി 15ന് പോയി 29 ന് തിരിച്ചെത്തും. അദ്ദേഹത്തോടൊപ്പം ഭാര്യ കമല, പഴ്‌സണൽ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവരും കൂടെയുണ്ടാകും.
ചീഫ് സെക്രട്ടറി വി.പി.ജോയി ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. എല്ലാ ചെലവും സർക്കാർ വഹിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. മിനസോറ്റയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ.