hafeez-teylor

ലോക ക്രിക്കറ്റിലെ രണ്ട് വലിയ താരങ്ങളാണ് കഴിഞ്ഞ വാരം വിരമിക്കൽ പ്രഖ്യാപിച്ചത്. പാകിസ്ഥാന്റെ മുൻ നായകൻ മുഹമ്മദ് ഹഫീസും ന്യൂസിലാൻഡിന്റെ മുൻ നായകൻ റോസ് ടെയ്ലറും. തങ്ങളുടെ കരിയറിന്റെ പീക്ക് ടൈമിൽ ടീമിനെ തോളിലേറ്റിയവരാണ് ഇരുവരും. ഹഫീസ് ആൾറൗണ്ടർ കൂടിയാണെങ്കിൽ ഏത് ഫോർമാറ്റിലും ക്ളാസിക് ശൈലിയിൽ ബാറ്റ് വീശാൻ കഴിയുന്ന പ്രതിഭയാണ് ടെയ്ലർ. കഴിഞ്ഞ പതിറ്റാണ്ടിൽ ഒരു ടീമെന്ന നിലയിലെ ന്യൂസിലാൻഡിന്റെ കുതിപ്പിന് പിന്നിൽ ടെയ്ലർ തുന്നിച്ചേർത്ത ഇന്നിംഗ്സുകൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

​ ​

ഹാപ്പി എൻഡിംഗ് ഹഫീസ്

അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ചെങ്കിലും ​ ​ഫ്രാ​ഞ്ചൈ​സി​ ​ലീ​ഗു​ക​ളി​ൽ​ ​ക​ളി​ക്കു​ന്ന​ത് ​തു​ട​രു​മെ​ന്ന് ​ഹ​ഫീ​സ് ​ ​മു​ഹ​മ്മ​ദ് ​ഹ​ഫീ​സ് അ​റി​യി​ച്ചിട്ടുണ്ട്. 18​ ​വ​ർ​ഷം​ ​നീ​ണ്ട​ ​ക​രി​യ​റി​നാ​ണ് 41​-​കാ​ര​നാ​യ​ ​താ​രം​ ​ക​ർ​ട്ട​നി​ടു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​യു.​എ.​ഇ​യി​ൽ​ ​ന​ട​ന്ന​ ​ട്വ​ന്റി​ ​-20​ ​​ ​ ലോ​ക​ക​പ്പി​ലാ​ണ് ​ഹ​ഫീ​സ് ​അ​വ​സാ​ന​മാ​യി​ ​പാ​ക് ​ജേ​ഴ്‌​സി​യി​ൽ​ ​ക​ളി​ച്ച​ത്.
പാ​ക് ​ടീ​മി​നാ​യി​ 55​ ​ടെ​സ്റ്റു​ക​ളും​ 218​ ​ഏ​ക​ദി​ന​ങ്ങ​ളും​ 119​ ​ട്വ​ന്റി​ ​-20​ ​മ​ത്സ​ര​ങ്ങ​ളും​ ​ക​ളി​ച്ചി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റി​ലാ​കെ​ 12,780​ ​റ​ൺ​സ് ​അ​ടി​ച്ചു​കൂ​ട്ടി​യു​ണ്ട്.​ 2018​-​ൽ​ ​ടെ​സ്റ്റി​ൽ​ ​നി​ന്ന് ​വി​ര​മി​ക്കു​ന്ന​താ​യി​ ​ഹ​ഫീ​സ് ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

2003​-​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​ഹ​ഫീ​സ് 218​ ​ഏ​ക​ദി​ന​ങ്ങ​ൾ​ ​ക​ളി​ച്ചി​ട്ടു​ണ്ട്.

11​ ​സെ​ഞ്ച്വ​റി​ക​ളും​ 38​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ 6614​ ​റ​ൺസും​ 139​ ​വി​ക്ക​റ്റു​ക​ളും​ ​സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

119​ ​ട്വ​ന്റി​ ​-20​ക​ളി​ൽ​ ​നി​ന്ന് 2514​ ​റ​ൺ​സും​ 61​ ​വി​ക്ക​റ്റും​ ​നേ​ടി.

55​ ​ടെ​സ്റ്റു​ക​ളി​ൽ​ ​നി​ന്ന് 10​ ​സെ​ഞ്ച്വ​റി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 3652​ ​റ​ൺ​സാ​ണ് ​സ​മ്പാ​ദ്യം.

32​ ​ത​വ​ണ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ ​മാ​ൻ​ ​ഓ​ഫ് ​ദ് ​മാ​ച്ച് ​പു​ര​സ്കാ​ര​ം ​ ​നേ​ടി​യി​ട്ടു​ള്ള​ ​ഹ​ഫീ​സ് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പാ​ക്ക് ​താ​ര​ങ്ങ​ളി​ൽ​ ​നാ​ലാ​മ​നാ​ണ്.

തുന്നലവസാനിപ്പിച്ച് ടെയ്‌ലർ

ന്യൂ​സി​ലാ​ൻ​ഡി​ൽ​ ​വ​ച്ച് ​ന​ട​ക്കു​ന്ന​ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ​ ​പ​ര​മ്പ​ര​യി​ലൂ​ടെയാണ്​ ​ടെ​യ്‌​ല​ർ​ ​ടെ​സ്റ്റി​ൽ​ ​നി​ന്ന് ​വി​ര​മി​ക്കുന്നത്.​ ​പി​ന്നാ​ലെ​ ​ആ​സ്‌​ട്രേ​ലി​യ,​ ​നെ​ത​ർ​ല​ൻ​ഡ്‌​സ് ​ടീ​മു​ക​ൾ​ക്കെ​തി​രേ​ ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ശേ​ഷം​ ​ഏ​ക​ദി​ന​ത്തി​ൽ​ ​നി​ന്നും​ ​വി​ര​മി​ക്കും.​ കി​വീ​സ് ​ബാ​റ്റിം​ഗ് ​നി​ര​യി​ലെ​ ​വി​ശ്വ​സ്ത​നാ​യ​ ​ടെ​യ്‌​ല​ർ​ 17​വ​ർ​ഷ​ത്തെ​ ​ക​രി​യറി​നാ​ണ് ​തി​ര​ശീ​ല​ ​വീ​ഴ്ത്തു​ന്ന​ത്.​ 37​ ​കാ​ര​നാ​യ​ ​ടെ​യ്‌​ല​റു​ടെ​ ​അ​വ​സാ​ന​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​രം​ ​ഏ​പ്രി​ൽ​ ​നാ​ലി​ന് ​ഹാ​മി​ൽ​ട്ട​ണി​ൽ​ ​വെ​ച്ചാ​യി​രി​ക്കും.

ന്യൂ​സി​ലാ​ൻ​ഡി​നു​വേ​ണ്ടി​ ​ടെ​സ്റ്റി​ലും​ ​ഏ​ക​ദി​ന​ത്തി​ലും​ ​ഏ​റ്റ​വു​മ​ധി​കം​ ​റ​ൺ​​സ് ​നേ​ടി​യ​ ​താ​ര​മാ​ണ് ​ടെ​യ്‌​ല​ർ.​ 2006​-​ലാ​ണ് ​ആ​ദ്യ​മാ​യി​ ​കി​വീ​സ് ​കു​പ്പാ​യ​മ​ണി​ഞ്ഞ​ത്.

110​ ​ടെ​സ്റ്റു​ക​ളി​ൽ​ ​നി​ന്ന് 44.36​ ​ശ​രാ​ശ​രി​യി​ൽ​ 7585​ ​റ​ൺ​സാ​ണ് ​സ​മ്പാ​ദ്യം.​ 19​ ​ സെ​ഞ്ച്വ​റി​ക​ൾ​ ​ .​ ​ ​ ഉ​യ​ർ​ന്ന​ ​സ്‌​കോ​ർ 290.

233​ ​ഏ​ക​ദി​ന​ങ്ങ​ളി​ൽ​ ​നി​ന്ന് 48.18​ ​ശ​രാ​ശ​രി​യി​ൽ​ 8576​ ​റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.​ 21​ ​സെ​ഞ്ച്വ​റി​ക​ൾ.
ന്യൂ​സി​ലാ​ൻ​ഡി​നു​വേ​ണ്ടി​ ​ഏ​ക​ദി​ന​ത്തി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ത് ​ടെ​യ്‌​ല​റാ​ണ്.​ ​ 181​ ​ ഉ​യ​ർ​ന്ന​ ​സ്‌​കോ​ർ.