firoz-pappu

ലക്നൗ: സ​മാ​ജ്​​വാ​ദി പാർട്ടി നേ​താ​വ്​ ഫി​റോ​സ്​ പ​പ്പു​വി​നെ (35) വീ​ടി​നു ​സ​മീ​പം ബുധനാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തറുക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. നിയമസഭാ തിരഞ്ഞെടുപ്പിൽ തു​ള​സിപ്പൂരിലെ സ്ഥാനാർത്ഥിയായി പപ്പുവിനെയും പാർട്ടി പരിഗണിക്കുന്നുണ്ടായിരുന്നു. തു​ള​സി​പ്പൂർ പ​ഞ്ചാ​യ​ത്ത്​ മു​ൻ ചെ​യർ​മാ​നാ​യി​രു​ന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.