
ലക്നൗ: നമുക്കെല്ലാം വളരെ സുപരിചതമായ ഒന്നാണ് മാഗി ന്യൂഡിൽസ്. രണ്ട് മിനിറ്റിനുള്ളിൽ തയാറാക്കിയെടുക്കാവുന്ന രുചികരമായ മാഗിയിൽ പുതുപരീക്ഷണങ്ങൾ നടത്തുന്നവർ ഏറെയാണ്. ഇപ്പോഴിതാ വെള്ളത്തിന് പകരം കൊക്കോ കോള ഒഴിച്ചുണ്ടാക്കുന്ന മാഗി ന്യൂഡിൽസ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
യു.പിയിസെ ഗസിയാബാദിലെ സാഗർ പിസാ പോയിന്റിലെ ഒരു തെരുവ് കച്ചവടക്കാരനാണ് ഈ പരീക്ഷണത്തിന് പിന്നിൽ. അതേ സമയം, ഇത്തരം പരീക്ഷണ വിഭവങ്ങൾ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. സമീപകാലത്ത് ഫാന്റ മാഗി, മാഗി മിൽക്ക് ഷേക്ക്, മാഗി ലഡു, മാഗി ഓറിയോ ഐസ്ക്രീം എന്നിവയടക്കം മാഗി കൊണ്ട് തയ്യാറാക്കുന്ന വ്യത്യസ്ത വിഭവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റായിരുന്നു.