
ആൻഡ്രോയ്ഡ് ആപ്പിലൂടെ നിശബ്ദം എന്ന ചെറിയ സിനിമ റിലീസ് ചെയ്തു. ലോക സിനിമയിൽ തന്നെ ആദ്യമാണ് ഇത്തരമൊരു റിലീസ് . പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ എൻ.ബി. രഘുനാഥ് രചന, ഗാനങ്ങൾ, സംഗീതം, ഛായാഗ്രഹണം, ചിത്രസംയോജനം, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച ചിത്രത്തിൽ കൃഷ്ണപ്രഭയാണ് നായിക. കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഈ ചിത്രത്തിലൂടെ ആദ്യമായി സിനിമയിൽ എത്തുന്നു. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നു. ഒന്നരമണിക്കൂറാണ് ദൈർഘ്യം.ഗൂഗിൾ പ്ളേ സ്റ്റോറിൽനിന്ന് 'നിശബ്ദം മലയാളം സിനിമ 2021" എന്ന മൈക്രോ ഒ.ടി.ടി ആപ്പ് ഡൗൺലോഡ് ചെയ്താൽ സിനിമ കാണാൻ കഴിയും.