
ദേശീയ - സംസ്ഥാന പുരസ്കാര ജേതാവും സംവിധായകനും നടനുമായ സിദ്ധാർത്ഥ് ശിവ ആദ്യമായി ഛായാഗ്രാഹകനാവുന്നു. ഷേക്സ്പിയറിന്റെ ഒഥല്ലോ പ്രമേയമാക്കി ഫാ. വർഗീസ് ലാൽ സംവിധാനം ചെയ്ത ഋ എന്ന ചിത്രത്തിലൂടെയാണ് ഛായാഗ്രാഹകനാവുന്നത്. ചിത്രത്തിന്റെ എഡിറ്ററും സിദ്ധാർത്ഥ് ശിവ തന്നെയാണ്. 
ജയരാജിന്റെ കളിയാട്ടത്തിനു ശേഷം നീണ്ട 23 വർഷം കഴിഞ്ഞാണ് ഒഥല്ലോ പ്രമേയമാക്കി ചിത്രം ഒരുങ്ങുന്നത്. പൂർണമായും എം.ജി സർവകലാശാലയിൽ ചിത്രീകരിച്ച ആദ്യ ചിത്രം കൂടിയാണ് ഋ. രൺജി പണിക്കർ, രാജീവ് രാജൻ, നയന എൽസ, ഡെയിൻ ഡേവിഡ്, വിദ്യ, അഞ്ജലി നായർ, മണികണ്ഠൻ പട്ടാമ്പി, കോട്ടയം പ്രദീപ് തുടങ്ങിയ താരനിര അണിനിരക്കുന്നുണ്ട്. എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ലെറ്റേഴ്സ് അദ്ധ്യാപകൻ ഡോ. ജോസ് കെ. മാനുവൽ തിരക്കഥ ഒരുക്കുന്നു. ഷേക്സ്പിയർ ആർട്സിന്റെ ബാനറിൽ ഡോ. ഗിരീഷ് കുമാർ ആണ് നിർമ്മാണം. ഗാനങ്ങൾ വിശാൽ ജോൺസൺ, സംഗീതം: സൂരജ് എസ്. കുറുപ്പ്.