
കണ്ണൂർ: നഗരത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തിയതിനും കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിൽ പ്രസംഗം നടത്തിയതിനും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ 200 പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ആർ.എസ്.എസ് പ്രാന്ത സംഘ് ചാലക് അഡ്വ. കെ.കെ. ബാലറാം, ബി.ജെ.പി ദേശീയ സമിതിയംഗം എ. ദാമോദരൻ, സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, മേഖലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, ആർ.എസ് എസ് കണ്ണൂർ വിഭാഗ് വിദ്യാർത്ഥി പ്രമുഖ് ഒ.എം സജിത്ത് എന്നിവരാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്. ഇവർക്കെതിരെയും കേസുണ്ട്.