chennai

ചെന്നൈ : ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മികച്ച സമയനിഷ്ഠമായ പ്രകടനം കാഴ്ചവയ്ക്കുന്നവയുടെ പട്ടികയിൽ എട്ടാം സ്ഥാനം കരസ്ഥമാക്കി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം. ഏവിയേഷൻ ഡേറ്റകൾ വിശകലനം ചെയ്യുകയും പുറത്തുവിടുകയും ചെയ്യുന്ന കൊമേഷ്യൽ കമ്പനിയായ സിറിയം തയാറാക്കിയ പട്ടികയിലാണ് ചെന്നൈ ഇടംനേടിയത്. പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ വിമാനത്താവളവും ചെന്നൈ ആണ്. മയാമി ( യു.എസ് ), ഫുകുഓക, ഹനേഡ ( ജപ്പാൻ ) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.