
പുതുവത്സരദിനത്തിൽ മിക്ക ചലച്ചിത്രതാരങ്ങളും അവധിക്കാല ആഘോഷത്തിലായിരുന്നു. എല്ലാ തിരക്കുകളിൽ നിന്നും അകന്ന് മാലിദ്വീപിൽ വിശ്രമിക്കുന്ന ഇല്ല്യാന ഡിക്രൂസിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ പുതിയ ചർച്ചാവിഷയം. മാലിദ്വീപിലെ ഒരു റിസോർട്ടിൽ 'ഡു നോട്ട് ഡിസ്റ്റർബ്' (ശല്ല്യം ചെയ്യരുത്) എന്ന് എഴുതിയ ഒരു തൊപ്പിയുമായി ഫോട്ടോക്ക് പോസ് ചെയ്യുന്ന ഇല്ല്യാനയുടെ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. സൂര്യന്റെ ഇളംചൂടേറ്റ് കുറച്ചുനേരം കിടന്ന ശേഷം തണുത്ത നീല സമുദ്രത്തിൽ കുളിക്കുന്നതു പോലൊരു സുഖകരമായ അനുഭവം വേറെയില്ലെന്നാണ് ഇല്ല്യാന ഈ ചിത്രങ്ങൾക്ക് അടിക്കുറിപ്പായി നൽകിയിട്ടുള്ളത്.