
തിരുവനന്തപുരം :ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായുള്ള ഫുഡ്ബാൾ മത്സരങ്ങൾക്ക് തുടക്കമായി.
ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രഡിഡന്റ് കെ.എസ് ബാലഗോപാൽ മത്സരങ്ങൾ ഉൽഘാടനം ചെയ്തു. ഉൽഘാടന മത്സരത്തിൽ ലിഫാ ട്രിവാൻഡ്രം ട്രാവൻകൂർ റോയൽസിനെ തോൽപ്പിച്ചു. ഒൻപതാം തീയതി വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഫുട്ബാൾ മത്സരങ്ങൾ തുടരും. ജില്ലയിൽ നിന്നുള്ള 8 ടീമുകൾ ആണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
ജില്ലാ ഒളിമ്പിക്സിന്റെ ഭാഗമായുള്ള മറ്റു മത്സരങ്ങൾ വിവിധ സ്റ്റേഡിയങ്ങളിൽ പുരോഗമിക്കുകയാണ്. വനിതകളുടെ ടെന്നിസ് മത്സരത്തിൽ അനുഷ്ക ബോല, സൗമ്യ എം.എസ്സ്, ജോളി ആൻ തോമസ്, ഭദ്ര .എസ് ,ശ്രീലക്ഷ്മി. എ.ആർ, റൊണീഷ ഹെർമൻ എന്നിവർ വിജയികളായി. പുരുഷൻമാരുടെ ടെന്നീസ് ഫൈനൽ മത്സരങ്ങൾ ഇന്ന് ടെന്നിസ് ക്ലബിൽ നടക്കും.