ponnani

മലപ്പുറം: മയിലിനെ കൊന്ന് കറിവച്ചെന്ന് ആരോപിച്ച് നാടോടി സംഘത്തിലെ മൂന്നുപേരെ നാട്ടുകാർ പിടികൂടി. പൊന്നാനിയിലെ കുണ്ടുകടവിലാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ ശിവ, മീനാക്ഷി, ഗണേശന്‍ എന്നിവരെയാണ് പിടികൂടിയത്.

ഇവർ മയിലിനെ പിടികൂടി കൊന്ന് കറിവച്ചെന്നും ബാക്കി ഇറച്ചി സൂക്ഷിച്ചെന്നുമാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് രണ്ടുമയിലുകൾ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്നു. . ഇത്തരത്തിൽ കണ്ട ഒന്നിനെയാണ് പിടികൂടി കറിവച്ചതെന്നും മയിലിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിനെ നാടോടികൾ പിടികൂടിയെന്ന് വ്യക്തമായതെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. പൊലീസിലും ഫോറസ്റ്റ് വകുപ്പിനെയും നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്.