peacock-

പൊന്നാനി: പൊന്നാനിയിൽ നാടോടി സംഘം മയിലിനെ പിടികൂടി കറിവെച്ചതിനെ തുടർന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് തുയ്യത്ത് നിന്നും മയിലിനെ പിടികൂടി കറിവെച്ചത്. സ്ഥിരമായി കാണാറുള്ള രണ്ട് മയിലുകളെ പ്രദേശത്ത് കാണാതായതിനെ തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു. തെരച്ചിലിൽ മയിലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ ഫോറസ്റ്റിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു.