തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് മഞ്ഞമലക്കടുത്തുള്ള ഒരു വീട്ടിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. വീടിന് പുറകുവശത്ത് പാമ്പിനെ കണ്ട് പരിഭ്രാന്തരായിട്ടാണ് വീട്ടുകാർ വാവയെ വിളിക്കുന്നത്. സ്ഥലത്തെത്തിയപ്പോൾ വിറക് പുരയുടെ മതിൽക്കെട്ടിനടിയിലാണ് കക്ഷി ഒളിച്ചിരിക്കുന്നത്.

ഒറ്റ നോട്ടത്തിൽ മൂർഖനാണെന്ന് വാവ ഉറപ്പിച്ചു. സ്ഥലം പരിശോധിച്ചപ്പോൾ അടുത്തടുത്തായി നിരവധി മാളങ്ങൾ. ആദ്യം വാവ ആ മാളങ്ങൾ എല്ലാം അടച്ചു. തുടർന്ന് കല്ലുകൾ ഓരോന്നായി ഇളക്കി തുടങ്ങി. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...