saba-kapoor

വിവാഹ ദിവസം വധുവും വരനും ബന്ധുക്കളും ചേർന്ന് നൃത്തം ചെയ്യുന്നത് ഇപ്പോൾ ട്രെന്റായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അതിലും വ്യത്യസ്ഥത കൊണ്ടുവന്നിരിക്കുകയാണ് നിവാസയുടെ ക്രിയേറ്റീവ് ഡയറക്ടറായ സബ കപൂർ. വിവാഹം കഴിഞ്ഞ് മാസങ്ങൾ ആയിട്ടും ഇപ്പോഴും വധുവിന്റെ എന്ട്രി വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

2016ൽ പുറത്തിറങ്ങിയ ബാർ ബാർ ദേഖോ എന്ന ചിത്രത്തിലെ 'സൗ ആസ്മാൻ' എന്ന ഗാനത്തിനാണ് സബ കപൂറും കുടുംബവും നൃത്തം ചെയ്യുന്നത്. വരൻ നിൽക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്ന വഴിയുടെ ഇരുവശത്തുമായി സബയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അണിനിരക്കുന്നു. വധു ആ വഴിയിലൂടെ നടന്നു വരുമ്പോൾ എല്ലാവരും അവളോടൊപ്പം നൃത്തം ചെയ്യുന്നു. വൈഎസ്ഡിസി വെ‌ഡ്ഡിംഗ് കോറിയോഗ്രാഫിയാണ് വീഡിയോ ആദ്യം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. "സൂപ്പർ സ്പെഷ്യലായ കാഴ്ച കാണാൻ അവസാനം വരെ വീഡിയോ കാണുക" എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചത്.

View this post on Instagram

A post shared by YSDC Wedding Choreography (@ysdcweddingchoreography)