2020ൽ തുടങ്ങിയ കൊവിഡ് രണ്ടാം ഇന്നിംഗ്സിന്റെ തുടർച്ച കുറിച്ച വർഷമായിരുന്നു 2021. രാജ്യം കൊവിഡ് രണ്ടാം തരംഗത്തിലൂടെ കടന്ന് പോയ 2021ൽ കൊവിഡിനൊപ്പം ജീവിക്കേണ്ടി വരും എന്ന യാഥാർത്ഥ്യവും നമ്മൾ മനസിലാക്കി. മനുഷ്യമുഖമുള്ള ഏത് ഫ്രയിമിലും മാസ്‌ക് സാധാരണമാവുന്ന കാലത്ത് 2021ലെ വാർത്ത ചിത്രങ്ങളിലേക്ക് ഒരു എത്തിനോട്ടമാണ് ഇത്. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് ഫോട്ടോഗ്രാഫർ എൻ ആർ സുധർമ്മ ദാസ് പകർത്തിയ ചില ചിത്രങ്ങൾ

photo

''അനുഗ്രഹം തേടി'...എസ്.എസ്.എൽ.സി. പരീക്ഷയുടെ ആദ്യ ദിനത്തിൽ ഹാളിൽ പ്രവേശിക്കുന്നതിന് മുന്നേ പ്രാർത്ഥനയിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥിനികൾ. എറണാകുളം സെന്റ് ആന്റണീസ് സ്‌കൂളിൽ നിന്നുള്ള കാഴ്ച.

news-photo-

കൊവിഡ് രോഗികൾക്ക് ഉൾപ്പടെ സഹായവുമായി എത്തുന്നതിന് പി.പി.ഇ കിറ്റ് ധരിച്ച് എറണാകുളം ടൗൺഹാളിൽ സജ്ജമായ ഓട്ടോ റിക്ഷ ഡ്രൈവർമാർ

news-photo-

മനം നിറയും ചിരിയിൽ ...എറണാകുളം നോർത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടലിൽ കൊച്ചി കോർപ്പറേഷൻ ആരംഭിച്ച സമൃദ്ധി പത്തു രൂപയുടെ ഉച്ചയൂണ് പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടി മഞ്ജുവാര്യർ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം ഫോട്ടോയ്ക്ക് നിന്നപ്പോൾ. മേയർ എം.അനിൽകുമാർ സമീപം

news-photo-

കോടികൾ കാടുകയറുമ്പോൾ ... എറണാകുളം തേവര ഡിപ്പോയിൽ കോടിക്കണക്കിന് രൂപ വിലവരുന്ന കെ.യു.ആർ.ടി.സി ലോഫ്‌ളോർ ബസുകൾ വെറുതെ കിടന്ന് നശിക്കുന്നു. അകത്തും പുറത്തും പായൽ പിടിച്ച്, ബോഡി നശിച്ച്, ചില്ലുകൾ പൊട്ടി, എ.സി. ഉൾപ്പെടെ നശിച്ച് ക്ഷുദ്രജീവികൾക്കും നായ്ക്കൾക്കും കഴിയാനുള്ള സ്ഥലമാവുകയാണ് ബസുകൾ. നഗരങ്ങളിലെ യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റെ ജന്റം പദ്ധതിയിലൂടെ കൊച്ചി നഗരത്തിന് 85 ലോ ഫ്‌ളോർ ബസുകളാണ്

news-photo-

എറണാകുളം മേനക ജംഗ്ഷനിലെ തിരക്ക് നിയന്ത്രിക്കുന്ന ജോലിയിലായിരുന്നു ഹോംഗാർഡ് നാരായണൻ നായർ. ഇതിനിടയിൽ വന്നുനിന്ന കാറിലേക്ക് നോക്കിയപ്പോൾ സന്തോഷത്താൽ നാരായണൻ നായരുടെ കണ്ണ് നനഞ്ഞു. ഒന്നര വയസ് പ്രായമായ കൊച്ചുമകളെ ഒൻപതു മാസങ്ങൾക്കുശേഷം കാണുകയാണ്. പാലക്കാട്ടെ ജോലി സ്ഥലത്തു നിന്ന് ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് മകൻ അനശ്വരൻ നായരും ഭാര്യ ശ്രീസയും ദിത്യയും കൊല്ലത്തെ വീട്ടിലേക്ക് പോകുംവഴിയാണ് മുത്തച്ഛനെ കാണാനെത്തിയത്. സന്തോഷത്താൽ ദിത്യ അമ്മയുടെ കൈയിൽനിന്ന് ചെറു പുഞ്ചിരിയോടെ മുത്തച്ഛന്റെ കൈയിലേക്ക്. മുത്തച്ഛന്റെ തലയിലെ തൊപ്പി വച്ചുകൊടുക്കാൻ കൃസൃതി കാട്ടിയ കൊച്ചുമകളുടെ തലയിലേക്ക് തൊപ്പിവച്ച് കൊഞ്ചിച്ചും നാരായണൻ തെല്ലുനേരം മുത്തച്ഛന്റെ റോളിലായി. മാസ്‌കുണ്ടെങ്കിലും നാളുകൾക്കുശേഷം കണ്ട സന്തോഷത്താൽ സ്‌നേഹമുത്തം മുടക്കിയില്ല. റോഡിലെ തിരക്ക് കൂടിയതോടെ കൊച്ചുമകളെ ലാളിച്ച് മതിയായില്ലെങ്കിലും നാരായണൻ നായർ ജോലിയിലേക്കു മടങ്ങി.

news-photo-

ഒളിമ്പിക്സിൽ മെഡൽ നേടിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പി .ആർ. ശ്രീജേഷിനെ സ്വീകരിക്കുന്നു

news-photo-

കൊവിഡ് വ്യാപനത്തെതുടർന്ന് കർക്കിടക വാവ് ദിനത്തിൽ മാസ്‌ക് വച്ച് ബലി തർപ്പണം ചെയ്യുന്ന കാഴ്ച പാണാവള്ളി നീലംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന്

news-photo-



കൊച്ചിൻ റിഫൈനറിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദം പങ്കുവയ്ക്കുന്നു

news-photo-


കൊവിഡ് ബാധിച്ചതിനെതുടർന്ന് ചികിത്സയിൽ ആയിരുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മിണി പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തിയപ്പോൾ

news-photo-


മായാത്ത സൗഹൃദ കുറിപ്പുകൾ... പ്ളസ് വൺ പരീക്ഷയ്ക്ക് മുന്നോടിയായി എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ളാസ് മുറികൾ അണുവിമുക്തമാക്കവെ, കുട്ടികൾ ഡെസ്‌കിൽ കുറിച്ചിട്ട വാക്കുകൾ തെളിഞ്ഞു വന്നപ്പോൾ. സൗഹൃദത്തിന്റെ അടയാളപ്പെടുത്തലുകളായ ഈ വാക്കുകൾ കൊവിഡിനെയും അതിജീവിച്ചു എന്നതും കൗതുകകരം തന്നെ.

news-photo-

നിറപ്രതീക്ഷയിൽ കരുതൽ വിടാതെ...കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വ്യാപനം കൂടിയ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് കരുതലോടെയാണ് ആളുകൾ പുറത്തിറങ്ങുന്നത്. വില്പനയ്ക്കായി ഫുട് പാത്തിൽ നിരത്തിയിരിക്കുന്ന പാവയ്ക്ക് മുന്നിലൂടെ കടന്ന് പോകുന്നവർ. എറണാകുളം സുഭാഷ് പാർക്കിന് സമീപത്ത് നിന്നുള്ള കാഴ്ച.

news-photo-

സമര മുഖത്ത് പ്രായം തളർത്തിയ ദുരിതം കടക്കാൻ...താന്തോണി തുരുത്തിലെ ഒൗട്ടർ ബണ്ടും സംരക്ഷണ ഭിത്തിയും നിർമ്മിക്കാൻ 2014ലിൽ ജിഡ ജനറൽ കൗൺസിൽ അനുമതി നല്കിയിട്ടും നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ കടവ് വരെ കായലിൽ ലൈഫ് ജാക്കറ്റ് ധരിച്ച് മനുഷ്യ ബണ്ട് തീർത്തപ്പോൾ ശ്വാസതടസം നേരിട്ട ഓമന അലക്സിനെ കരയിലേക്ക് എത്തിക്കുന്ന സഹപ്രവർത്തകർ. എറണാകുളം നഗരത്തോട് ചേർന്ന് കിടക്കുന്ന ഈ തുരുത്തിലെ ജീവിതം ദുരിതപൂർണ്ണമാണ് വഞ്ചിയോ ബോട്ടോ ഇല്ലാതെ ഇവിടെ എത്താൻ കഴിയില്ല.വേലിയേറ്റ സമയത്തും മഴക്കാലത്തും വീടുകളിൽ വെള്ളം കയറി ഭിത്തികൾ തകർന്ന അവസ്ഥയിലാണ്.