oubamayang

യൗൺഡെ (കാമറൂൺ): ആഫ്രിക്കൻ നേഷൻസ് കപ്പിനായി കാമറൂണിലെ ഗാബോൺ ദേശീയ ടീം ക്യാപ്ടനും ആഴ്‌സനൽ താരവുമായ പിയറി എമെറിക് ഔബമെയാംഗിന് കൊവിഡ് സ്ഥിരീകരിച്ചു. സഹതാരം മാരിയോ ലെമിന, സഹപരിശീലകൻ അനിസെറ്റ് യാല എന്നിവരുടെ പരിശോധനാ ഫലങ്ങളും പോസിറ്റീവാണെന്ന് ഗാബോൺ ഫുട്‌ബാൾ ഫെഡറേഷൻ അറിയിച്ചു. ഗ്രൂപ്പ് സിയിൽ തിങ്കളാഴ്ച കോമൊറോസ് ഐലൻഡിനെതിരെയാണ് ഗാബോണിന്റെ ആദ്യ മത്സരം