pinarayi-vijayan

ഹൈദരാബാദ്: കേരളം വ്യവസായ സൗഹൃദപരമല്ല എന്ന ആരോപണവുമായി സംസ്ഥാനത്തെ പ്രവർത്തനം അവസാനിപ്പിച്ച് തെലങ്കാനയിൽ നിക്ഷേപം നടത്താനൊരുങ്ങുന്ന കിറ്റെക്‌സിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നീക്കം. ഹൈദരാബാദിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിക്ഷേപക സംഗമം ഒരുങ്ങുന്നു.

ഇന്ന് വൈകിട്ട് നാല് മുപ്പതിന് ഹൈദരാബാദിലെ ഹോട്ടൽ ഹയാത്തിൽവച്ച് 50ഓളം മേധാവികളുമായും വിവിധ നിക്ഷേപകരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഫാർമ, ബയോടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളാണ് പങ്കെടുക്കുന്നത്. പ്രധാനമായും കേരളത്തിന്റെ നിക്ഷേപ സാദ്ധ്യതകൾ, ക്രമസമാധാനം ഉൾപ്പടെയുള്ള അനുകൂല സാഹചര്യങ്ങൾ, കേരളത്തിനെതിരെയുള്ള പ്രചാരങ്ങൾ എന്നിവയ്ക്കെല്ലാം മുഖ്യമന്ത്രി മറുപടി നൽകും.

കിറ്റെക്‌സ് തെലങ്കാനയിലേയ്ക്ക് ചേക്കേറാനൊരുങ്ങുന്നതിനിടെയാണ് ഹൈദാബാദിൽ വച്ചുതന്നെ മുഖ്യമന്ത്രി നിക്ഷേപക സംഗമം വിളിച്ചുചേർത്തിരിക്കുന്നത്.