
തിരുവനന്തപുരം: തൊളിക്കോട് ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ദേഹത്ത് പെട്രോളൊഴിച്ചു. യോഗത്തിലെടുക്കുന്ന തീരുമാനമല്ല നടപ്പിലാക്കുന്നതെന്ന് ആരോപിച്ച് പഞ്ചായത്തിലെ പ്രതിപക്ഷമായ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അന്‍സര്‍ തോട്ടുമുക്ക് ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്.
യോഗങ്ങളിലെടുക്കുന്ന തീരുമാനങ്ങള്‍ മിനിട്‌സില്‍ പോലും രേഖപ്പെടുത്താതെ എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്നുണ്ടെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചിരുന്നു. ഇന്ന് യോഗം തുടങ്ങിയപ്പോൾ തന്നെ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അൻസർ തോട്ടുമുക്ക് ശരീരത്തിൽ പെട്രോളൊഴിച്ചത്.