തിരുവനന്തപുരം:വള്ളക്കടവ് പാലം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി സർവീസ് റോഡുകൾക്കായി ഏറ്റെടുക്കുന്ന ഒരേക്കറോളം വരുന്ന ഭൂമിയുടെ ഉടമകൾക്കും,വ്യാപാരികൾക്കും,പുറമ്പോക്ക് കച്ചവടക്കാർക്കും മതിയായ നഷ്ടപരിഹാരം നൽകണമെന്ന് വള്ളക്കടവ് ബ്രിഡ്ജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.വി.എം.ജെ ഹാളിൽ ചേർന്ന കൺവൻഷൻ കൗൺസിലർ സജിതാ നാസർ ഉദ്ഘാടനം ചെയ്തു.വള്ളക്കടവ് ജമാഅത്ത് പ്രസിഡന്റ് എ.സൈഫുദ്ദീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.എസ്.എം.ഹനീഫ,ഇ.സുധീർ,അഡ്വ.ജി.മുരളീധരൻ,അഡ്വ.ഹബീബ് ഖാൻ,എം.ഹാഷിം,സിദ്ധീഖ് ഹാജി,അലീം കൈരളി,എം.എ.റഷീദ്,എ.റഹ്മതുല്ലാഹ്,എസ്.നാസിമുദ്ധീൻ എന്നിവർ പങ്കെടുത്തു.മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, ആന്റണി രാജു,ജില്ലാ കളക്ടർ, പി.ഡബ്ല്യൂ.ഡി സതേൺ സർക്കിൾ ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ എന്നിവർക്ക് നിവേദനവും നൽകി.