astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയും ചെലവും വരാം,സ്ത്രീകള്‍ സൗഭാഗ്യവതികളും ഈശ്വര വിശ്വാസികളും ആയിരിക്കും.

ഭരണി: നല്ല അറിവും പക്വതയും ഉള്ളവരായിരിക്കും, സ്നേഹംനിറഞ്ഞ പെരുമാറ്റം കൊണ്ട് മറ്റുള്ളവരെ കീഴ്പെടുത്താന്‍ വിരുതുള്ളവരാണ്.

കാര്‍ത്തിക: കലാകാരന്മാർക്ക് പുതിയ അവസരങ്ങള്‍,സുന്ദര വസ്തുക്കളോടും ആഡംബരത്തിനോടും താല്‍പ്പര്യം കൂടും , നേത്ര രോഗം വരാതെ നോക്കണം.

രോഹിണി: മാതാപിതാക്കള്‍ക്ക് ആരോഗ്യകാര്യത്തില്‍ പുരോഗതി, യാത്ര മൂലം കാര്യ നേട്ടം,ആത്മാഭിമാനം തോന്നുന്ന സാഹചര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.

മകയിരം: ചില സംഗതികളില്‍ തീരുമാനമെടുക്കാന്‍ പാടുപെടും,ഉപദേശം സ്വീകരിക്കുന്നത് ഗുണം ചെയ്യും,സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കും.

തിരുവാതിര: ആരെയും വേദനിപ്പിക്കുന്നതില്‍ മടി കാണില്ല, പണം ചെലവാക്കുന്നതില്‍ ഒരു മടിയും ഉണ്ടാവില്ല, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് കുഴപ്പങ്ങള്‍ വരുത്തിവയ്ക്കും.

പുണര്‍തം: ചതിയിൽ പെടാതിരിക്കാന്‍ സൂക്ഷിക്കണം,അര്‍ഹമായ രീതിയില്‍ അംഗീകാരം ലഭിക്കില്ല, കല, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നേട്ടം,ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും.

പൂയം: ശാരീരികമായി ചില അസ്വസ്ഥതകള്‍ അനുഭവപ്പെടാം, സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അരുതാത്തത് പ്രവര്‍ത്തിക്കരുത്‌ , ശത്രുക്കളുടെ ഉപദ്രവം കൂടും.

ആയില്യം: തര്‍ക്കങ്ങളില്‍ പരിഹാരത്തിനായി കാലതാമസം , സഹായിക്കാമെന്ന് ഏറ്റിരുന്നവര്‍ വാക്ക് മാറ്റിപ്പറയും, കൃഷിയിടത്തില്‍ നാശത്തിന് സാദ്ധ്യത.

മകം: ഈശ്വരാധീനം മൂലം ആപത്തുകള്‍ ഒഴിവാകും, സ്വന്തമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലപ്രാപ്തി കിട്ടും,മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും നേതൃത്വം വഹിക്കാനും യോഗം.

പൂരം: ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കും , ഇഷ്ട ഭക്ഷണലബ്ധി, കുടുംബകാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, തൊഴില്‍ സ്ഥാപനത്തില്‍ ഉന്നത സ്ഥാനം ലഭിക്കും.

ഉത്രം: കൗശലം വാക്കിലും പ്രവര്‍ത്തിയിലും ഉണ്ടായിരിക്കും , തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും,മാതൃഗുണം ലഭിക്കും,ആധികാരികമായി പെരുമാറും,വിദേശ വാസം ഗുണം ചെയ്യും.

അത്തം: സുഹൃത്തുക്കള്‍ മൂലം അധികചെലവ് വരാം ,ചെലവിനേക്കാള്‍ വരവ് കുറഞ്ഞിരിക്കും,സൗന്ദര്യ വസ്തുക്കള്‍ക്കും ആഡംബരത്തിനും വേണ്ടി പണം ചെലവഴിക്കും.

ചിത്തിര: വിദ്യാര്‍ത്ഥികള്‍ക്കും , ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും സമയം അനുകൂലം,കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം,വശ്യമായി സംസാരിക്കും.

ചോതി: ഒരു പ്രത്യേക രീതിയിലുള്ള ആകര്‍ഷകത്വം എല്ലാ കാര്യത്തിലും നിഴലിച്ചു നില്‍ക്കും,ശത്രുക്കളുമായി രമ്യതയിലാകും,അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയരുത്.

വിശാഖം: പൊതുജന സേവനത്തില്‍ താല്‍പര്യം ഉള്ളവരായിരിക്കും,പരാജയത്തില്‍ നിരാശപ്പെടാതെ വിജയംവരെ പ്രവര്‍ത്തിക്കുന്ന കൂട്ടര്‍.രഹസ്യ സ്വഭാവത്തിലുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കുക.

അനിഴം: ഉദ്യോഗത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടിവരും,എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം,ദുര്‍വാശി ഒഴിവാക്കുക,ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും.

കേട്ട: വില്‍ക്കാന്‍ ഉദേശിച്ചിരിക്കുന്നവയുടെ വില്‍പന നടക്കും,ചുരുക്കം ചില കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കാം അതിനാല്‍ സംസാരം നിയന്ത്രിക്കുക,മനസിന് സന്തോഷം ലഭിക്കും.

മൂലം: നിസാര കാര്യങ്ങള്‍ക്ക് വാശി കാണിക്കും,സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സമയം,മേലുദ്യോഗസ്ഥരുടെ പ്രീതി നേടും, ഉല്ലാസ യാത്രകള്‍ക്ക് തയാറാകും,ഐശ്വര്യം നിറഞ്ഞുനില്‍ക്കുന്ന സമയം.

പൂരാടം: ചതിയില്‍ പെടാതെ സൂക്ഷിക്കണം,ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം ഉള്ള സമയം,കുട്ടികള്‍ ,വാഹന സുഖം,നിദ്രാസുഖം,തുടങ്ങിയവക്ക് യോഗം,അനുകൂലമായ രീതിയില്‍ തൊഴില്‍ മാറ്റം പ്രതീക്ഷിക്കാം.

ഉത്രാടം: രേഖാപരമായ ഉറപ്പില്ലാതെ ഒന്നും ചെയ്യരുത്,തന്നെക്കാള്‍ വിദ്യാഭ്യസമുള്ളവര്‍ക്ക് പോലും മാര്‍ഗദര്‍ശിയാകും,പകര്‍ച്ച വ്യാധികള്‍ പിടിപെടാതെ നോക്കണം.

തിരുവോണം: വളരെയധികം ആലോചിച്ചുനോക്കി മാത്രം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക,സംഭാഷണത്തിനിടയ്ക്ക് പെട്ടെന്ന് പ്രകോപിതരാകും,വിഷാദം വരാതെ നോക്കണം.

അവിട്ടം: വിവാഹജീവിതത്തില്‍ ചില വിഷമതകള്‍ വന്നു ഭവിക്കും,കരുതലോടെയിരിക്കുക,ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും,മോശം കൂട്ടുകെട്ടുകളില്‍ നിന്നും മാറിനില്‍ക്കണം.

ചതയം: ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മറ്റുള്ളവരുടെ പ്രീതിനേടും, തൊഴില്‍ മേഖലയില്‍മേന്മ, സന്താനസുഖം,മനസിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും.

പൂരുരുട്ടാതി: ആത്മീയതയും,ദൈവാധീനവും വര്‍ദ്ധിക്കും,മാതാവിന്റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും,രോഗങ്ങള്‍ക്ക് ആശ്വാസം കിട്ടും,നഷ്ടപെട്ടെന്നു കരുതിയത് തിരികെ ലഭിക്കും.

ഉത്രട്ടാതി: ദൈവാധീനം ഒന്നുമാത്രമാണ് ദുരിത മോചനത്തിനുള്ള മാര്‍ഗം,ക്ഷമയും അശ്രാന്ത പരിശ്രമവും കൊണ്ടേ ഉന്നത നില കൈവരിക്കു,ആത്മാര്‍ഥമായി പെരുമാറും.

രേവതി: അഭിമാനബോധം എല്ലയിപോഴും ഉയര്‍ത്തിപിടിക്കും, ധനത്തിനായി അന്യരെ,ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകും,സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും.