snake

പെരുമ്പാമ്പ് എന്ന് കേൾക്കുന്നത് തന്നെ പലർക്കും പേടിയുള്ള കാര്യമാണ്. എന്നാൽ, ഇവിടൊരു പെരുമ്പാമ്പിന്റെ വീഡിയോ കണ്ടാൽ ആരും കണ്ണെടുക്കാതെ നോക്കി നിന്നുപോകും. ഉയരമുള്ള ഒരു തെങ്ങിൽ വളരെ കൂളായി കയറി പോകുന്ന പാമ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വെറും കയറ്റമല്ല. ഒരു പ്രത്യേകതരം താളത്തിലാണ്കക്ഷിയുടെ മരം കയറ്റം.

The pole dancer 💃

Snakes typically climb trees by a hold-and-release movement called “concertina locomotion.” It grips two spots on a tree with S-shaped bends in its body and by coiling around a trunk multiple times. pic.twitter.com/aJ7jFRtLHG

— Susanta Nanda IFS (@susantananda3) January 4, 2022

തലയുടെ ഭാഗം ഉയർത്തി വാലിന്റെ ഭാഗം മരത്തിൽ മൂന്ന് ചുറ്റിട്ടാണ് കയറുന്നത്. മുകളിലേക്ക് ആദ്യം തലഭാഗം ഉയർത്തി കയറിയ ശേഷമാണ് താഴെ ഭാഗം മുകളിലേക്ക് എടുക്കുന്നത്. തലയുയർത്തുന്ന സമയത്ത് വാൽ ഭാഗം തെങ്ങിൽ മുറുകെ പിടിച്ചിട്ടുണ്ടാകും.

കെട്ടുപിണഞ്ഞുള്ള പെരുമ്പാമ്പിന്റെ മരം കയറ്റം കണ്ടിരിക്കാൻ രസമുണ്ടെന്നാണ് ഏറെപ്പേരും പറയുന്നത്. അതും വളരെ വേഗത്തിലാണ് കക്ഷി കയറുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് സംഗതി വൈറലായത്‌