cricket

ദുബായ്: അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളിൽ കുറഞ്ഞ ഓവർ നിരക്കിന് പുതിയ രീതിയിലുള്ള ശിക്ഷ നടപ്പിലാക്കുമെന്ന് ഐ.സി.സി അറിയിച്ചു.

കുറഞ്ഞ ഓവർ നിരക്ക് വരുത്തുന്ന ടീമുകൾക്ക് 30 വാര സർക്കിളിന് പുറത്ത് നിൽക്കുന്ന ഫീൽഡർമാരിലൊരാളെ പിൻവലിക്കേണ്ടിവരും. ബൗണ്ടറി ലൈനിൽ ഒരു ഫീൽഡറില്ലാതെ ഇന്നിംഗ്സ്‌ പൂർത്തീകരിക്കുകയും വേണം.

ഇതിന് പുറമേ ഫീൽഡിംഗ് ടീം പിഴ നല്‍കുകയും വേണം. ഓരോ ഇന്നിംഗ്സും പത്തോവർ പിന്നിടുമ്പോൾ രണ്ടര മിനിട്ട് ഡ്രിങ്ക്‌സ് ബ്രേക്കും അനുവദിച്ചിട്ടുണ്ട്.

ഈ മാസം 16 ന് നടക്കുന്ന വെസ്റ്റ് ഇൻഡീസ്-അയർലൻഡ് തമ്മിലുള്ള ട്വന്റി -20 മത്സരത്തോടെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. വനിതാ ക്രിക്കറ്റിനും പുതിയ നിയമം ബാധകമാണ്.