ddd

നടൻ ജോജു ജോർജിന്റെ ഗാരേജിൽ ഇനി സെസ്‌റ്റി യെലോ മിനി കൂപ്പർ എസ് കൂടി. ഈ വാഹനം കേരളത്തിൽ ആദ്യമായി സ്വന്തമാക്കുന്ന താരമാണ് ജോജു. ഈ നിറത്തിലുള്ള കേരളത്തിലെ ആദ്യ കാറും. ഭാര്യ ആബയുടെ പേരിലാണ് വാഹനം. മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനികൂപ്പർ എസ്. കൺവേർട്ടബിൾ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.1 സെക്കൻഡ് മാത്രം മതി. ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില. ലാൻഡ് റോവർ ഡിഫെൻഡറും ജോജു സ്വന്തമാക്കിയിട്ടുണ്ട്.