rajeswari

നാഗർകോവിൽ: ഡി.വി.ഡി. സ്‌കൂൾ റോഡ്, ചിദംബരം നഗർ 150 ൽ തമിഴ്‌നാട് സർക്കാരിന്റെ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസറായിരുന്ന ബി.രാജേശ്വരി (88) നിര്യാതയായി. ഭർത്താവ്: എസ്.രാമകൃഷ്ണൻ നായർ (റിട്ട.ഹെഡ് ക്ലർക്ക്, നാഗർകോവിൽ ജില്ലാ കോടതി). മക്കൾ: രാധാകൃഷ്ണൻ (ഡയറക്ടർ, സായ്‌കൃഷ്ണ പബ്ലിക് സ്‌കൂൾ, ചെങ്കൽ), രവികുമാർ (അസിസ്റ്റന്റ് എൻജിനിയർ, തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ്), രാജൻ (ബിസിനസ്), ശങ്കർ (മാനേജർ, ജയകൃഷ്ണ വിൻഡ് ഫോം, നാഗർകോവിൽ). മരുമക്കൾ: രേണുക (പ്രിൻസിപ്പൽ, സായ്‌കൃഷ്ണ പബ്ലിക് സ്‌കൂൾ, ചെങ്കൽ), വനജ (ഹൈസ്‌കൂൾ അസിസ്റ്റന്റ്, പുതുക്കോട്ട ഗവ. ഹൈസ്‌കൂൾ), ദീപ, ശർമി (അദ്ധ്യാപിക, കോർട്ടസ് ക്രിസ്റ്റി സ്‌കൂൾ, നാഗർകോവിൽ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.