
മുംബയ്: ജന്മദിനത്തോടനുബന്ധിച്ച് റോഡിന് നടുവിൽ ആഘോഷം നടത്തിയ രണ്ട് പേർ അറസ്‌റ്റിൽ മുംബയിലെ സബർബൻ കാന്റിവാലിയിലെ ഒരു മാളിന് സമീപം തിങ്കളാഴ്ചയാണ് സംഭവം. വാളുകൊണ്ടാണ് ഇവർ ജന്മദിന കേക്ക് മുറിച്ചത്. ഇവർ റോഡിൽ കൂടി നിന്ന് കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സീലം സുബ്രഹ്മണ്യം ( 22 ), കൗസർ ഖാൻ ( 23 ) എന്നിവരാണ് അറസ്റ്റിലായത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ഇരുവർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.