ddd

ആസിഫ് അലിയും മംമ്ത മോഹൻദാസും നായകനും നായികയുമായി വീണ്ടും എത്തുന്നു. സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിലൂടെയാണ് ഇരുവരും നായകനും നായികയുമാവുന്നത്. പന്ത്രണ്ട് വർഷം മുൻപ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥതുടരുന്നു എന്ന ചിത്രത്തിൽ നായകനും നായികയായും ഒരുമിച്ച് അഭിനയിച്ചിരുന്നു. നേരത്തേ കല്യാണി പ്രിയദർശനെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. ഡേറ്റ് ക്ളാഷിനെത്തുടർന്ന് മംമ്തയെ തീരുമാനിക്കുകയായിരുന്നു. ഗൗരി എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. സേതു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം ഒരു മാരുതി കാറിനെ കേന്ദ്രകഥാപാത്രമാക്കി ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. ഷിജു, ജയകൃഷ്ണൻ, പ്രേംകുമാർ, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മണിയൻപിള്ളരാജു പ്രൊഡക്ഷൻസും വി.എസ്.എൽ ഫിലിം ഹൗസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 23 ന് മാളയിൽ ആരംഭിക്കും.ഛായാഗ്രഹണം ഫയിസ് സിദ്ദിഖ്, കലാസംവിധാനം ത്യാഗു, കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യർ, മേക്കപ്പ് പ്രദീപ് രംഗൻ, പ്രാെഡക്ഷൻ കൺട്രോളർ അലക്സ് ഇ. കുര്യൻ.