
അജിത് കുമാർ നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വലിമൈയുടെ റിലീസ് നീട്ടി. ജനുവരി 13ന് പ്രഖ്യാപിച്ചിരുന്ന റിലീസാണ് കൊവിഡ് സാഹചര്യം മൂലം മാറ്റിയത്. സാഹചര്യം സാധാരണനിലയിൽ എത്തിയതിനു ശേഷമാവും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക. രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന അജിത് കുമാർ ചിത്രമാണ് വലിമൈ. നേർകൊണ്ട പാർവൈ, തീരൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദാണ് വലിമൈ സംവിധാനം ചെയ്യുന്നത്. ഐ.പി.എസ് ഓഫീസറായാണ് ചിത്രത്തിൽ അജിത് എത്തുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വലിമൈ.